Sunday, April 26, 2026

കൊൽക്കത്ത വഴി സിക്കിം - Day 7

 << DAY -1 മുതൽ വായിക്കാൻ വലതു വശത്തെ ലിങ്കിൽ (താഴെ) ക്ലിക്ക് ചെയ്യുക>>


Day: 7  സിക്കിം ടു സിലിഗുരി

Life is either a daring adventure or nothing” – Helen Keller

പ്രശ്നങ്ങൾ ഇനിയും വരുന്നതിനു മുന്നേ ഇവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപെടാൻ പ്ലാൻ ചെയ്തത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ റെഡി ആയി. ഇന്ന് പുറത്ത് കാലാവസ്ഥ തെളിഞ്ഞതാണ്. മനസ്സിന് ചെറിയൊരാശ്വാസം, ഇന്നത്തെ ദിവസവും തെളിഞ്ഞതാവട്ടെ. അകലെ കുന്നിൻ മുകളിലൂടെ ഒഴുകി വന്ന കാറ്റ്, ജനലിലൂടെ വന്നു തഴുകി കടന്നു പോയി. സിക്കിമിനോട് തൽകാലം വിടപറയുകയാണ്. വിധിയുണ്ടേൽ വീണ്ടും കാണാം.

 മിഥുന്റെ പൈസ കൊടുത്തു, എല്ലാവരുടെയും സന്തോഷ സൂചകമായി ചെറിയൊരു തുക കൂടി കൊടുത്തു. രാവിലെ അവൻ ചായ റെഡി ആക്കി യിട്ടുണ്ടായിരുന്നു. കുടിച്ചു പെട്ടെന്നിറങ്ങാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും വണ്ടിക്കാര നെ വിളിച്ചപ്പോൾ ഡീസൽ അടിക്കാൻ ക്യൂ വിലാണെന്നു പറഞ്ഞു.  ഇവൻ   ഡീസൽ ക്യൂ നിന്നടിച്ചു എപ്പോഴാണോ എത്തുക?

ഇങ്ങനെയുള്ള ഒരു സമയത്ത് ഡ്രൈവർക്ക് ഡീസൽ കിട്ടിയാൽ പോകാം, അല്ലേൽ ഇവിടെ തുടരാം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അതും, എങ്ങെയെങ്കിലും ഇവിടെ നിന്ന് രക്ഷപെട്ടാൽ മതി എന്ന് വിചാരിച്ചു നിൽക്കുമ്പോൾ. എന്നാൽ പിന്നെ വിക്രമിനെ വിളിച്ചു നോക്കാമെന്നായി. അവന്റെ വണ്ടിയിൽ ഡീസൽ ഉണ്ടെങ്കിലോ? ഇന്നലെ ഒരു ബാക്കപ്പ് എന്ന നിലയിൽ വേണെൽ വിളിക്കാം എന്ന് പറഞ്ഞതാണ്. വിക്രമിനെ വിളിച്ചു നോക്കിയപ്പോൾ, അരമണിക്കൂറിനകം എത്തും എന്ന മറുപടി കിട്ടിയപ്പോൾ ആശ്വാസമായി. 9 മണിക്ക് തന്നെ ഇന്നോവ എത്തി, വിക്രമല്ല - അവൻ അയച്ച വേറൊരു ഡ്രൈവർ ആണ്. മിഥുനോടും ഫാമിലി യോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ "ഇനിയും വരണം" എന്നായി - വരും, ഞങ്ങൾ ആഗ്രഹിച്ചു വന്ന ലാചെനും ലാചുങ്ങുമൊക്കെ കാണാൻ കിടക്കുവല്ലേ? ഇനിയും കാണാം എന്ന് പറഞ്ഞു ഇറങ്ങി.

    കഴിഞ്ഞ കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഭക്ഷണം വച്ച് വിളമ്പിത്തന്ന, പ്രകൃതി ദുരന്ത ഭീതിയിൽ ഞങ്ങൾക്ക് ആശ്വാസമായ കുടുംബം. ഞങ്ങൾ ഇറങ്ങുമ്പോൾ, കൈവീശികാണിച്ചു കൊണ്ട് നിൽക്കുന്നത്, വണ്ടിക്കു പുറകിൽ കാണെ കാണെ മാഞ്ഞു പോയി. ഇവരെയൊക്കെ ഇനി എന്നെങ്കിലും കാണാനൊക്കുമോ? അറിയില്ല.  ഇങ്ങനെ എത്രയെത്ര മുഖങ്ങൾ. കാലഗതിക്കനുസരിച്ച് ഓർമയിൽ നിന്ന് ഇറങ്ങി പോകുന്നവർ, പറിച്ചെറിഞ്ഞാലും ഹൃദയത്തോട് ഒട്ടിപ്പിടിച്ചു നിൽക്കുന്നവർ. യാത്രകൾ തരുന്ന ഒരു മാജിക് ആണത്. പുതിയ ഇടങ്ങൾ തേടി, പുതിയ മനുഷ്യരെ തേടി ഞങ്ങൾ യാത്ര തുടർന്നു.

വണ്ടി ഓടിത്തുടങ്ങിയപ്പോൾ ആണ് ഒരു ദുഃഖ സത്യം മനസ്സിലായതു - ഇവന്റെ വണ്ടിയിൽ ഡീസൽ തീരാറായിരിക്കുന്നു, അവസാന കട്ടയിലാണ്! ട്രിപ്പ് മിസ്സാകാതിരിക്കാൻ വിക്രം പെട്ടെന്ന് വിട്ടതാണ്. ചോദിച്ചപ്പോൾ ആശാന് ഒരു കൂസലുമില്ല. “ഞാൻ ക്യൂ നിൽക്കുകയായിരുന്നു. നിങ്ങൾ അർജന്റ് ആക്കിയപ്പോൾ പോന്നതാണ്. പേടിക്കേണ്ട നമുക്ക് പോകുമ്പോൾ അടിച്ചു പോകാം” കോൺഫിഡൻസ്ന്റെ അങ്ങേയറ്റം! എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി - ഒരു കുരുക്കു അഴിച്ചെടുക്കുമ്പോഴേക്കും അടുത്തത് മുറുകുകയാണല്ലോ!

പോകുന്നവഴിക്കു പമ്പുകളിലെല്ലാം നീണ്ട ക്യൂ ആണ്, റോഡിലേക്ക് എത്തിയിരിക്കുന്നു. പോലീസുകാർ കലിപ്പോടെ ഇടയ്ക്കു കയറുന്നവരെ ഓടിക്കുന്നുണ്ട്. “മൊത്തം സീനാണല്ലോ മക്കളേ, എന്താ ചെയ്യാ?” പ്രശാന്തിന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. പമ്പുകൾ രണ്ടെണ്ണം അടുക്കാനാകാത്ത തിരക്കിലാണ്. അടുത്ത പമ്പു തേടി ഡ്രൈവർ ഓടിക്കുമ്പോൾ, യാത്രമുടങ്ങിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓരോന്നായി ചിന്തകളിലേക്ക് ഇരച്ചു വന്നു.

 അടുത്ത പമ്പിലും ഇതേ സ്ഥിതിയാണ്. പെട്ടെന്ന് ഡ്രൈവർ ക്യൂ ഒന്നും നോക്കാതെ പമ്പിലേക്കു ഓടിച്ചു കയറ്റി. പോലീസുകാരൻ വടിയും ചുഴറ്റി ഓടിവരുന്നുണ്ട്. “ഇവൻ ഇപ്പൊ അങ്ങേരുടെ കയ്യിന്നു വാങ്ങിച്ചു കൂട്ടും, കൂടെ നമ്മൾക്കും കിട്ടും” ഹക്കീം പറഞ്ഞു.പെട്ടെന്നൊരു ചിന്തയിൽ ഞാനും പ്രശാന്തും BSNL ID card ഉം തൂക്കി പോലീസിന്റെ അടുത്തെത്തി, അറിയാവുന്ന ഹിന്ദിയിൽ "ഞങ്ങൾ BSNL officers ആണ്, ഇവിടെ ഓഫീസ് ആവശ്യത്തിന് വന്നതാണ്,തിരിച്ചു പോകാനുള്ള ട്രെയിൻ  നാളെയാണ് സർ ഹെല്പ് ചെയ്യണം" എന്നൊക്കെ പറഞ്ഞപ്പോൾ പോലീസ്കാരന്റെ മനസ്സലിഞ്ഞു . വേണ്ട ഡീസൽ അടിച്ചു അവിടെനിന്നിറങ്ങി. എല്ലാവരും ജോളി മൂഡിലായി. ഡ്രൈവർ ഉറക്കെ പാട്ടു വച്ച് ഡാൻസ് കളിച്ചു ഡ്രൈവ് ചെയ്യാൻ തുടങ്ങി.

ഇവൻ വിക്രമിനെ പോലെയല്ല, കുറച്ചു ജോളി ടൈപ്പ് ആണ്. സൗത്ത് ഇന്ത്യൻ ഫിലിം ലവർ ആണത്രേ, ഫുൾ തെലുങ്കു ഡപ്പാംകുത്തു പാട്ടുകൾ ആണ്. സിലിഗുരിയിലേക്കുള്ള യഥാർത്ഥ വഴി അവിടവിടെ തകർന്നത് കൊണ്ട്, വണ്ടി പോകുന്നത് പക്കാ വില്ലജ് റൂട്ട് ലൂടെയാണ്. അത് വേറൊരു അനുഭവം ആയി. ഇടയ്ക്കിടയ്ക്ക് ചെറിയ അരുവികളും, കുന്നിൻ ചരിവുകളും താണ്ടി ഞങ്ങൾ യാത്രയായി. രാവിലെ ബ്രേക്ഫാസ്റ് കഴിക്കാത്തതുകൊണ്ടു അത്യാവശ്യം വിശപ്പുണ്ട്. അവസാനം ഒരു ലേഡി അവരുടെ വീടിനോടു നടത്തുന്ന കടയിൽ കയറി. ചായയും ബ്രെഡ്-ഓംലെറ്റും ഉണ്ടാക്കി തരാം എന്ന് പറഞ്ഞു.


മരവും തകര ഷീറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഒരു കട. മുകളിൽ ടാർപോളിൻ ഷീറ്റ് മറച്ചിട്ടുണ്ട്. അകത്തെ ബെഞ്ചിൽ അജീഷ് നീണ്ടു നിവർന്നു കിടന്നു. അവനു വയറിനു സുഖമില്ല. ഞങ്ങൾ പുറത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു. കടയുടെ പുറകു വശം ചരിഞ്ഞ പ്രതലമാണ്. കാലൊന്നു സ്ലിപ് ആയാൽ താഴെ എത്തും. താഴേക്ക് നടന്നു പോകാൻ ചെറിയ വഴിയുണ്ട്. മുള്ളങ്കി പോലുള്ള എന്തൊക്കെയോ പച്ചക്കറി കാണാം. കടയുടമയുടെ വീടിനോടു ചേർന്ന    കൃഷിത്തോട്ടമാണെന്നു തോന്നുന്നുകുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവറുടെ വിളി വന്നു. "ബോയ്സ്, ഫുഡ് റെഡി”

 നല്ല ഭക്ഷണം ആയിരുന്നു, വീട്ടിൽ നിന്ന് കഴിച്ച ഫീൽ! കഴിച്ചു വേഗമിറങ്ങി. ഇടയ്ക്കു ഡ്രൈവറെ വിക്രം വിളിച്ചു എവിടെയെത്തി എന്ന് ചോദിക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെ യുള്ള യാത്ര പോലെ. ഇടയ്ക്കു വീടുകളും, പച്ചക്കറികളും മറ്റും വിൽക്കുന്ന ചെറിയ തട്ടിക്കൂട്ട് കടകളും കാണാം. ഒറിജിനൽ റൂട്ട് അല്ലാത്തത് കൊണ്ട് റോഡിന് അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്.  ഇതാണോ ഇന്നലെ ട്രാവൽ ഏജൻസിക്കാരൻ പറഞ്ഞ ലാവാ റൂട്ട്? അറിയില്ല. ഗൂഗിൾ നോക്കിയപ്പോൾ ഏകദേശം 183 കിലോമീറ്റർ (6 മണിക്കൂർ) യാത്രയുണ്ട്.



കുറച്ചുദൂരം കൂടി ഓടിയപ്പോൾ വഴിയിൽ വിക്രം കാത്തു കിടക്കുന്നുണ്ടായിരുന്നു. നിലവിലെ ഡ്രൈവർക്ക് അവനെ സ്കിപ്  ചെയ്തു ഞങ്ങളെ സിലിഗുരിയിൽ ആക്കണം എന്നുണ്ടായിരുന്നുപക്ഷെ, വിക്രം പിടിച്ച ഓട്ടമായതു കൊണ്ട് അവൻ സമ്മതിച്ചില്ല.

അങ്ങനെ ഞങ്ങൾ വീണ്ടും വിക്രമിന്റെ കൂടെ! അന്ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ നിന്ന് ഞങ്ങളെ സിക്കിമിലേക്കെത്തിച്ച   അതേ വിക്രം. ഞങ്ങളെ കണ്ടപ്പോൾ അവൻ വിശേഷങ്ങൾ ചോദിച്ചു. ഞങ്ങൾക്കും പഴയ പരിചയക്കാരനെ കണ്ട ഫീൽ. പഴയപോലെ അവന്റെ വണ്ടിയിലേക്ക് ലഗേജുകൾ എല്ലാം മാറ്റി. പോകുന്ന റോഡിൽ പലയിടത്തും ലാൻഡ് സ്ലൈഡും മരങ്ങൾ വീണു കിടക്കുന്നതും കണ്ടു. അത്യാവശ്യം വലിയ പ്രകൃതി ദുരന്തമാണ് ഇപ്രാവശ്യം ഉണ്ടായതെന്ന് വിക്രം പറഞ്ഞു. ടൂറിസ്റ്റുകളെ കൊണ്ട് മാത്രം ജീവിക്കുന്ന ഇവർക്ക് അപ്രതീക്ഷിത മായുണ്ടായ പ്രകൃതി ക്ഷോഭം വലിയനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഇനി എത്രകാലത്തേക്കാണ് നീണ്ടു നിൽക്കുക എന്നവൻ പറഞ്ഞപ്പോൾ സത്യത്തിൽ സങ്കടം തോന്നി.

കുറച്ചു ദൂരം ഓടിയപ്പോൾ ഒരു ചെക്പോസ്റ്റിൽ വണ്ടികൾ എല്ലാം പിടിച്ചിട്ടിരിക്കുന്നു. പോലീസ്കാർ നില്പുണ്ട്. വിക്രം ഇറങ്ങിച്ചെന്നു അന്വേഷിക്കാൻ. അവൻ തിരിച്ചെത്തിയിട്ടു പറഞ്ഞു, “വഴിയിൽ ലാൻഡ് സ്ലൈഡ് ഉണ്ട്.മണ്ണ് മാറ്റി റോഡ് ശരിയാക്കാൻ കുറെ സമയം എടുക്കും. വണ്ടികൾ ഒന്നും കടത്തി വിടുന്നില്ല” ഞങ്ങൾ വീണ്ടും ടെൻഷനിലായി. “നാളത്തെ ഒരു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകാനുള്ള ട്രെയിൻ ബുക്ക് ചെയ്തതാണ്.  നമുക്ക് നേരത്തെ പമ്പിൽ ചെയ്തത് പോലെ പോലീസ് കാരോട് റിക്വസ്റ്റ് ചെയ്താലോ? വിക്രമിനു ഡിസ്കഷൻ കേട്ടത് മനസ്സിലായെന്നു തോന്നുന്നു. “നോ-നോ,നോട്ട് പോസ്സിബിൾ.” അവൻ പറഞ്ഞുവണ്ടികൾ പോകാൻ പറ്റില്ലെങ്കിൽ അവർക്ക് എന്ത് ചെയ്യാൻ കഴിയും?”  ഞങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു. വണ്ടികളുടെ നീണ്ട നിരകൾക്കപ്പുറം, റോഡ് സൈഡിൽ അവിടവിടെ അംഗഭംഗം വന്ന കുന്നുകളുടെ ഭാഗങ്ങൾ, മുറിഞ്ഞു വീണ മര ശിഖരങ്ങൾ. മണ്ണ് നീക്കൽ യന്ത്രങ്ങളുടെ കൈകൾ ദൂരെ പൊങ്ങി താഴുന്നത് കാണാം. ചെറിയൊരു വഴിയുണ്ടായി അതിലൂടെ ഞങ്ങൾക്ക് പോകാൻ കഴിഞ്ഞാൽ മതിയായിരുന്നു. ”എത്ര സമയമെടുക്കും എന്നറിയാമോ? ഞങ്ങൾക്ക് മറ്റെന്നാൾ ഉച്ചക്ക് നാട്ടിലേക്കു തിരിച്ചുപോകാൻ ഉള്ളതാണ്?” വിക്രമിനോട് ചോദിച്ചു.

“കൂടുതൽ സമയമെടുക്കും, ഇന്ന് പോകാൻ പറ്റില്ലഞങ്ങൾ ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നു.

"നിങ്ങൾ പേടിക്കേണ്ട ഇവിടെ അടുത്തൊരു റിസോർട് ഉണ്ട്.അവിടെ സ്റ്റേ ചെയ്യാം, അതിരാവിലെ നമുക്ക് പോകാം.  റേറ്റ് കുറവ് ഉള്ളൂ". ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.ഇവൻ കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാണോ? ആരും ഒന്നും മറുപടി പറയാൻ പോയില്ല.   

ഏതായാലും നമുക്കൊന്ന് പോലീസിനെ കണ്ടു വരാം. ഞങ്ങൾ പഴയതു പോലെ ID കാർഡ് തൂക്കി ചെന്ന് പമ്പിൽ പറഞ്ഞ പോലെ ഡയലോഗ് ആവർത്തിച്ചു. പോലീസുകാർ പറഞ്ഞു – “നിങ്ങൾക്ക് ഇഷ്ട്ടം പോലെ ചെയ്യാം, വഴിയിൽ ഒക്കെ ലാൻഡ് സ്ലൈഡിങ് ആണ്” ഞങ്ങൾ വേഗം ഓടി വണ്ടിയിൽ കയറി. വിക്രമിനോട് വേഗം വിട്ടോളാൻ പറഞ്ഞു. പോലീസ് കാരുടെ മനസ്സ് മാറും മുൻപ് പോണം. വിക്രം ഞെട്ടി. എന്തൊക്കെയോ മനക്കോട്ട കെട്ടി നിക്കുവാനെന്നു തോന്നുന്നു.

 ഹോട്ടലിൽ നിന്നും കമ്മിഷൻ അടിക്കാൻ ഉള്ള പ്ലാൻ ആണ്. ദിവസം കൂട്ടിയെടുത്തു എക്സ്ട്രാ പൈസ വാങ്ങാനാണെന്നൊക്കെയുള്ള അജീഷ്ന്റെ സംസാരം പുറകിൽ നിന്ന് പറയുന്നതൊന്നും അവനു മനസ്സിലായിട്ടുണ്ടാവില്ല എന്ന് തോന്നുന്നു. വിക്രം ഒന്നും പറയാതെ വണ്ടിയെടുത്തു.

 റോഡ് മുന്നോട്ടു പോകുന്തോറും ദുഷ്കരമായിരുന്നു. വഴിയിൽ പലയിടത്തും മലയിടിഞ്ഞു റോഡ് ബ്ലോക്ക് ആണ് .ഏകദേശം അര-മുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ ടെൻഷൻ വീണ്ടും ഞങ്ങളെ തേടിയെത്തി. വണ്ടികളുടെ നീണ്ട നിര. നിർത്തി ഇറങ്ങി നോക്കിയപ്പോൾ പലരുടെയും മുഖം മ്ലാനമാണ്. വലിയ ഉരുളൻ കല്ലുകൾ വീണു റോഡ് അടഞ്ഞു കിടപ്പാണ്. പോകുന്ന സമയത്തതാണ് അവ വീഴുന്നെങ്കിൽ അപ്പോൾ പണി തീരും. അത്രയും വലിയ പാറകളാണ് മുകളിൽ നിന്ന് വീണതും, വീഴാൻ റെഡി ആയി നിൽക്കുന്നതും. ഞങ്ങൾ നിർത്തിയിട്ട വണ്ടികൾക്കിടയിലൂടെ പതുക്കെ നടന്നു, മുന്നിലെ യഥാർത്ഥ സംഭവം കാണാൻ. ഞെട്ടിക്കുന്നതായിരുന്നു- വലിയ ഉരുളൻ കല്ലുകളും പാറകളും മലമുകളിൽ നിന്ന് താഴേക്ക് പതിച്ചു റോഡ് കാണുന്നില്ല. ഇനിയും താഴെ വീണേക്കാം എന്ന നിലയിൽ പാറക്കല്ലുകൾ നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു, കാണാൻ അടുത്തേക്ക് ചെല്ലുന്നവരെ പോലീസുകാർ ചീത്ത പറഞ്ഞോടിക്കുന്നുണ്ട്. മണ്ണുമാന്തൽ യന്ത്രങ്ങളും പണിക്കാരും പണിയെടുക്കുന്നുണ്ട്. ഇതെല്ലം മാറ്റി എപ്പോൾ പോകാനാണാവോ എന്തോ? നിറുത്തിയിട്ട വാഹനങ്ങൾക്കും, വിഷണ്ണരായ യാത്രക്കാരുടെയും കൂടെ ഞങ്ങളും നിന്നു.        

വിക്രം അടുത്തെത്തി. “ഇപ്പോൾ എന്തായി? നിങ്ങളോടു മര്യാദക്ക് പറഞ്ഞതല്ലേ പോകേണ്ട എന്ന്. ഇനി ഇവിടെനിന്നു ഒരടി മുന്നോട്ടു ഞാനില്ല”. അവന്റെ ആ സമയത്തെ സംസാരം ആർക്കും തീരെ പിടിച്ചില്ല. പ്രശാന്ത് ചൂടായി -അവനോടു അപ്പോൾ തന്നെ പറഞ്ഞു “നീ വരുന്നില്ലെങ്കിൽ പൊയ്ക്കോ ഇത്രയും വന്ന ഞങ്ങൾക്ക് തിരിച്ചു പോകാൻ അറിയാം” അവൻ ഞങ്ങൾ തിരിച്ചു പറയുമെന്ന് പ്രതീക്ഷിച്ചു കാണില്ല, എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് വണ്ടിയിലിലേക്ക് പോയി ഇരുന്നു.

ഞങ്ങൾ അപ്പോൾ അവിടെ പുറത്തിറങ്ങി നിൽക്കുന്ന യാത്രക്കാരോട് സംസാരിച്ചപ്പോൾ അധികം പേരും അതെ റൂട്ട് ആണ്. കേരളത്തിൽ ജോലി ചെയ്ത രണ്ടു മൂന്നു ബംഗാളിപയ്യന്മാരെ കണ്ടു. നന്നായി മലയാളം പറയുന്ന. അവർ ലാ ചെനിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു വരുന്നവരാണ്. അവർ ഒരു ബസിലാണത്രെ വന്നത്. ആ ക്യൂ വിൽ കിടക്കുന്ന ബസ് അവർ കാണിച്ചു തന്നു. അതിൽവേണേൽ പോകാം. വേറൊരു ഇന്നോവക്കാരൻ ഹിന്ദിക്കാരനെ കണ്ടു. പെരുമ്പാവൂർ കുറേകാലം ജോലിചെയ്ത ആളാണ്. അവനും നന്നായി മലയാളം പറയുന്നുണ്ട്. അവരുടെ വണ്ടിയിൽ വേണേൽ ഷെയർ ചെയ്യാൻ കുഴപ്പമില്ല എന്ന് പറഞ്ഞു. ഞങ്ങളുടെ ലഗേജുകൾ വച്ച് ഇതിലൊക്കെ കയറുന്നതു റിസ്ക് ആണെങ്കിലും ആൾട്ടർനേറ്റ് ഓപ്ഷൻ ഉണ്ടെന്നത് എല്ലാർക്കും ആശ്വാസമായി.

ഇവരോട് സംസാരിച്ചു സെറ്റ് ആവുന്നത് കണ്ട വിക്രം വീണ്ടും ഞങ്ങൾക്കരികിൽ എത്തി സോറി പറഞ്ഞു. അവനോടു പറയാൻ ഉള്ള ബാക്കി കൂടി പറഞ്ഞു. “നിങ്ങൾ തെറ്റിദ്ധരിക്കേണ്ട, നിങ്ങളുടെ നല്ലതിന് വേണ്ടി യാണ് ഞാൻ പറഞ്ഞത്. റിസ്ക് ആണ് യാത്ര എന്നുള്ളത് കൊണ്ട് പറഞ്ഞതാണ്” എന്നൊക്കെ അവൻ പറഞ്ഞു. സംസാരിച്ചു നിൽക്കുന്നിതിനിടയിൽ മണ്ണ് നീക്കൽ കഴിഞ്ഞു, ഉണ്ടാക്കിയ ചെറിയ വഴിയിലൂടെ വണ്ടികൾ പോകാൻ തുടങ്ങി. ബ്ലോക്ക് ആയപ്പോൾ റോഡിൽ ഇറങ്ങി നിന്ന് പരിചയപ്പെട്ടവർ യാത്ര പറഞ്ഞു വണ്ടിയിൽ കയറി.

കടമ്പ യും കടന്നു.ഇനി എന്താണാവോ? തകർന്ന റോഡിൽ കുലുങ്ങിയും, നിർത്തിയും മലകൾക്കിടയിലൂടെ യാത്ര ചെയ്തും അവസാനം പ്രശ്ന ബാധിത പ്രദേശം കഴിഞ്ഞു മനോഹരമായ മറ്റൊരു ഗ്രാമത്തിലെത്തി. ചെറിയൊരു ടീ ഷോപ്പിനടുത്തു വണ്ടി നിറുത്തി. മുളകൊണ്ടും, തകര ഷീറ്റുകൊണ്ടും ഉണ്ടാക്കിയ ചെറിയ കടയുടെ മേൽക്കൂര പുല്ലു മേഞ്ഞതാണ്. കാര്യമായ മെയ്ന്റനൻസ് ഒന്നും ഇല്ലാത്ത ഈ കട ശക്തമായ കാറ്റോ മഴയോ വന്നാൽ പറന്നു പോകും. പുറത്തെ വലിയ കുടക്ക് താഴെ ഇട്ടിട്ടുള്ള ഫൈബർ കസേരകളിൽ കുറച്ചു സിക്കിം പെൺകുട്ടികൾ മാഗി കഴിക്കുന്നുണ്ട്.  പുറത്ത് റോഡിനോട് ചേർന്ന് ഇട്ടിട്ടുള്ള പൊളിഞ്ഞ മേശയിൽ ചൂലുകളും പച്ചക്കറികളും വില്പനക്ക് വച്ചിട്ടുണ്ട്. ഏതൊക്കെയോ നാടൻ പച്ചക്കറികൾ ആണെന്ന് തോന്നുന്നു. വണ്ടി നിറുത്തി, കടയിൽ കയറാതെ ചിലർ സാധനങ്ങൾ വാങ്ങി പോകുന്നുണ്ട്. ഈ വഴിയിൽ സിലിഗുരി എത്തുന്നതിനു മുൻപ് ഇതുപോലെ ഒന്നോ രണ്ടോ കടകൾ ഉള്ളൂ എന്ന് തോന്നുന്നു.  കടയ്ക്ക് ചുറ്റും നല്ല പ്രകൃതി ഭംഗിയാണ്. കുന്നുകളും പച്ചപ്പും, കുന്നിനു മുകളിൽ നിന്ന് വരുന്ന അരുവിയിലെ വെള്ളമാണ് കടയിലേക്ക് പൈപ്പ് വഴി വരുന്നത് എന്ന് തോന്നുന്നു വെള്ളം കയ്യിലെടുത്തപ്പോൾ നല്ല തണുപ്പ്.

സമയം ഏകദേശം 4.30 PM ആയിട്ടുണ്ട്. സിലിഗുരിയിൽ ഏകദേശം ആറ് മണിയോടെ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.  ചായയും മാഗിയും കഴിച്ചു ഞങ്ങൾ പെട്ടെന്നിറങ്ങി.

സിലിഗുരിയിൽ ഹോംസ്റ്റേ ഓൺലൈൻ ബുക്കിംഗ് ചെയ്തിട്ടുണ്ട് അജീബ് ജി. ഓണറുടെ നമ്പർ അയച്ചു തന്നിരുന്നു. സംസാരിച്ചപ്പോൾ അവൻ പറയുന്നത് ഞങ്ങൾക്കും ഞങ്ങൾ പറയുന്നത് അവനും മനസ്സിലായില്ല, പക്കാ ബംഗാളി ആണെന്ന് തോന്നുന്നു. അവസാനം സ്ഥലം അറിയാൻ ഫോൺ വിക്രമിന്റെ അടുത്ത് കൊടുത്തു. അവൻ ബംഗാളിയിൽ സംസാരിച്ചു ലൊക്കേഷൻ മനസ്സിലാക്കിയിട്ടുണ്ട്. ഏകദേശം 6.30 നു ഞങ്ങൾ സിലിഗുരിയിൽ എത്തി. വീണ്ടും ബംഗാളിൽ. കൊൽക്കത്തയിൽ കണ്ടതുപോലെയുള്ള ബഹളമയമായ, വൃത്തിയില്ലാത്ത ടൌൺ. സിക്കിമിലെ നീറ്റ് ടൌണുകൾ വച്ചു, ഇവിടം ശരിക്കു താരതമ്യം ചെയ്യാൻ പാടില്ല. അത് കുറഞ്ഞ ജനസംഖ്യയുള്ള, ഹിൽ ഏരിയ ഇത് കൂടുതൽ ജനനസംഖ്യയുള്ള, അയൽ രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ കയറിവരുന്ന വലിയ സംസ്ഥാനം.

    ചെറിയൊരു പാർക്കിംഗ് സ്പോട്ടിൽ വണ്ടി നിറുത്തി. ATM അന്വേഷിച്ചു, SBI സലുഗര    ബ്രാഞ്ച് കണ്ടു, പൈസ എടുത്തു. സ്ഥലം ഡാർജിലിംഗ് ജില്ലയിൽ പെട്ട സ്ഥലമാണ്. അത്യാവശ്യം വലിയ ഒരു അങ്ങാടിയാണ്. ഇവിടെനിന്നു ഇനി ഹോംസ്റ്റേ കണ്ടെത്തണം. ഏകദേശം 4-5KM ഉള്ളൂ എന്ന് തോന്നുന്നു. ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി.









കൊൽക്കത്ത വഴി സിക്കിം - Day 6

ചൈനബോർഡറും,ബാബയും പിന്നെ, മലമുകളിലെ മഞ്ഞു തടാകവും 

Never hesitate to go far away, beyond all seas, all frontiers, all countries, all beliefs” 

– Amin Maalouf

 കഴിഞ്ഞ ദിവസം റൂമിൽ തന്നെ കുടുങ്ങിയത് കൊണ്ട്പുത്തൻ ഉന്മേഷത്തോടെ എല്ലാവരും രാവിലെ നേരത്തെ തന്നെ റെഡിയായിമിഥുൻ ചായ ഉണ്ടാക്കി തന്നിരുന്നുബ്രേക്ക് ഫാസ്റ്റ് പുറത്തു നിന്ന് കഴിക്കാം എന്ന് വച്ചു. ടൂർ കോ ഓർഡിനേറ്റർ ഏർപ്പാടാക്കി തന്ന ഡ്രൈവർ , ലേറ്റ് ആകാതെ തന്നെ എത്തിപോകുന്ന വഴിക്കു ഡീസൽ അടിച്ചു യാത്ര തുടങ്ങിഡ്രൈവർ അധികം സംസാരിക്കാത്ത ഒരു സിക്കിം കാരനാണ്സിക്കിമിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്രയിൽഅകലെ പർവതങ്ങൾ ക്കിടയിലൂടെയുള്ള   ഹെയർപിൻ റോഡുകളുംതാഴേക്ക് ഒഴുകിയിറങ്ങുന്ന നീരുറവകളും കാണുമ്പോൾ വണ്ടി ഇടയ്ക്കു നിറുത്തി ഫോട്ടോ എടുത്തുമഴ വലിയ പണി തന്നില്ല. 

ഞങ്ങൾ ആദ്യം പോകുന്നത് ഇന്ത്യ -ചൈന ബോർഡർ ആയ നാഥുല പാസ് ലേക്കാണ്ചരിത്ര പ്രസിദ്ധമായ സിൽക്ക് റൂട്ട് എന്ന വ്യാപാര മാർഗത്തിന്റെ ഭാഗമായിരുന്നു നാഥുലചുരംഇന്ത്യക്കും ചൈനക്കും ഇടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗം.14140Ft ഉയരത്തിലുള്ള ഒരു മൗണ്ടിയൻ ബോർഡർ ആണ്  ഇത്.  തീർത്ഥാടകാരുടെ കൈലാസ മാനസസരോവർ യാത്രയിലെ ഒരു ആൾട്ടർനേറ്റ് റൂട്ട് ആണ്ഇവിടെ സന്ദർശിക്കാൻ Gangtok- നിന്നുള്ള പാസ് അനിവാര്യമാണ്. വിദേശ ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രവേശനം ഇല്ല ലെപ്ച്ച’ എന്ന വിഭാഗത്തിൽ പെട്ടവരാണ്ഇവിടത്തെ തദ്ദേശീയർബ്രിട്ടീഷ് ഭരണകാലത്തെ പ്രധാനപ്പെട്ട ഒരു കച്ചവട റൂട്ട് ആയിരുന്നത്രേ SILK ROUTE.

ചുറ്റും കോടയാണ്പ്രകൃതി ഒരു പോർട്രൈറ് ചിത്രം പോലെ കാണാംകുറച്ചു ദൂരം ഓടിയപ്പോൾ റോഡരികിൽ കച്ചവട സ്ഥാപനങ്ങൾ കാണാൻ പറ്റിമുകളിലേക്ക് പോകുംതോറും മിക്കവാറും കൊടും തണുപ്പായിരിക്കും  കടകളിൽ നിന്ന് വേണേൽ ജാക്കെറ്റുംകയ്യുറയുംബൂട്സും വാടകക്ക് വാങ്ങി തിരിച്ചു വരുമ്പോൾ കൊടുക്കാം.

ഡ്രൈവർ ഒരു കടക്കു മുന്നിൽനിറുത്തികടയിൽ തണുപ്പിനെ പ്രതിരോധിക്കുന്ന ഡ്രെസ്സുകളും മറ്റുമാണ് കൂടുതൽഉള്ളിൽ  ഭക്ഷണം കഴിക്കാനായുള്ള സൗകര്യവും ഉണ്ട്താഴേക്കുള്ള കോണിപ്പടി ഇറങ്ങിയാൽ ബാത്ത്-റൂം സൗകര്യവും ഉണ്ട്.   തിരിച്ചു വരുമ്പോൾ ലഞ്ച് വേണമെങ്കിൽ മുൻകൂട്ടി ഓർഡർ ചെയ്തു വക്കണംരണ്ടു സ്ത്രീകളാണ് കട നടത്തിപ്പുകാർഡ്രൈവർക്കു പരിചയമുള്ളവരാണ്.ഞങ്ങളോട് വേണ്ടത് ഓർഡർ ചെയ്തു കഴിച്ചോളാനുംതിരിച്ചു വരുമ്പോൾ ഫുഡ് വേണമെങ്കിൽ ഇപ്പോഴേ ഓർഡർ ചെയ്യണം എന്നും പറഞ്ഞു മൂപ്പർ, അവർ ഭക്ഷണമുണ്ടാക്കുന്നിടത്തു പോയി കത്തിയടി തുടങ്ങിഞങ്ങൾ ചായയും ലഘൂവായ ഭക്ഷണവും ഓർഡർ ചെയ്തു പുറത്തെ കാഴ്ചകൾ കണ്ടു നിന്നു. റോഡിൻറെ അങ്ങേ സൈഡ് മുഴുവൻ മലകൾ ആണ്ചൈനീസ് ബോർഡർ ആയതു കൊണ്ടാണെന്നു തോന്നുന്നു ഇടയ്ക്കിടയ്ക്ക് പട്ടാള വണ്ടികൾ കടന്നു പോകുന്നുണ്ട്.  പ്രഭാത ഭക്ഷണം പെട്ടെന്ന് കഴിച്ചുഉച്ചക്കുള്ളതു ഓർഡർ ചെയ്തു ഞങ്ങൾ ഇറങ്ങി.


 മലകയറും തോറും കാലാവസ്ഥയിൽ മാറ്റമുണ്ട്തണുപ്പ് കൂടി വരുന്നുണ്ട്റോഡിൽ വാഹനങ്ങൾ കുറവാണുഒറ്റപ്പെട്ട മരങ്ങൾ ഒഴിച്ചാൽചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ മലനിരകൾമഞ്ഞു സീസൺ ആണേൽ കുറച്ചു കൂടി ഭംഗി ഉണ്ടാവുമായിരുന്നുമെയ് മുതൽ ഒക്ടോബർ വരെയാണ് സീസൺ പറയുന്നത്മഞ്ഞു വീഴ്ച ഒക്ടോബർ അവസാനത്തോടെ തുടങ്ങുംഡിസംബർ മുതൽ ഫെബ്രുവരി വരെ അതിശൈത്യമാണ്അപ്പോൾ ചിലപ്പോൾ ഇങ്ങോട്ടുള്ള യാത്ര തടസ്സപ്പെട്ടേക്കാം.

 ഇത്രയും ഉയരത്തിൽ റോഡുകൾ വലിയ കുഴപ്പമില്ലാതെ പരിചരിക്കുന്നത് BRO (ബോർഡർ റോഡ്സ് ഓർഗനൈസേഷൻആണ്ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ റോഡുകൾപാലങ്ങൾടണലുകൾ എന്നിവ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രധാന ഏജൻസിയാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO). 1960 മെയ് 7-ന് സ്ഥാപിതമായ ഇത് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്രാജ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം ദുർഘടമായ അതിർത്തി മേഖലകളിൽ വികസനമെത്തിക്കുന്നതിലും BRO നിർണ്ണായക പങ്ക് വഹിക്കുന്നു.

അവസാനം ഞങ്ങൾ നാഥുല യിൽ എത്തിസഞ്ചാരികൾ 100  താഴെയൊക്കെയെ ഉള്ളൂകുന്നിനു മുകളിലേക്ക് പോകാൻ പടികൾ ഉണ്ടാക്കിയിട്ടുണ്ട്മഴകൊള്ളാതിരിക്കാൻ ഷീറ്റു കൊണ്ട് ചെറിയ മേൽക്കൂരയും കാണാം . മഴച്ചാറൽ ഉണ്ട്. "SWASTIK Welcome You to NATU LA - ALT -14140 Ft. 764 BRTF 188 FCPLഎന്ന മഞ്ഞ ബോർഡിന് മുൻപിൽ ആൾക്കാർ സെൽഫിയും മറ്റും എടുക്കുന്നുണ്ട്തിരിച്ചിറങ്ങുമ്പോൾ എടുക്കാം എന്ന് പറഞ്ഞു ഞങ്ങൾ പടികൾ കയറാൻ തുടങ്ങി.


ഒരു ബോർഡിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.

“You are entering a Military zone. The soldiers here are trained professional whose primary role is to safeguard our nation. He is standing here to assist you in making your visit a memorable one. Be courteous to him”

സുരക്ഷാ ഭടന്മാർ കാവൽ നിൽക്കുന്ന രാജ്യത്തിൻറെ ബോർഡർ ലൊക്കേഷൻ ആണിത്ഇതെല്ലാം കാണുമ്പോൾ അതിന്റേതായ സീരിയസ്നെസ് എല്ലാര്ക്കും സ്വാഭാവികമായും ഉണ്ടാകുംഏകദേശം മുകളിൽ എത്താറായപ്പോൾ ശ്വാസം എടുക്കുന്നതിൽ ചെറുതായി പ്രശ്നമുള്ളതുപോലെ തോന്നിചെറിയ തളർച്ചയുംപേടിയായിഗോഡ്ഇവിടെവരെ വന്നിട്ട് എനിക്ക് മുകളിൽ എത്തി ചൈന അടുത്ത് നിന്ന് കാണാൻ പറ്റില്ലേഞാൻ മറ്റുള്ളവരെ നോക്കി,പ്രശാന്ത് പറഞ്ഞു "എടാ ബ്രീത്തിങ് ഇഷ്യൂ തോന്നുന്നുണ്ട് , എനിക്ക് മുകളിലേക്കു വരാൻ പറ്റുമെന്ന് തോന്നുന്നില്ല." എല്ലാവർക്കും മുകളിലെത്തിയപ്പോൾ പ്രശ്നമുണ്ട്കുറച്ചു കഴിഞ്ഞപ്പോൾ അത് പെട്ടെന്ന് റെഡി യായി. 



ഉയരത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ കൈകോർത്തു നിൽക്കുന്ന കുറെ മലകൾഅവക്കിടയിലൂടെ കാണുന്ന വെള്ളച്ചാട്ടങ്ങൾറോഡുകൾ. റോഡുകളിലൂടെ വാഹനങ്ങൾ ചെറിയ കളിപ്പാട്ടങ്ങൾ പോലെമുള്ളുവേലി കെട്ടി തിരിച്ച ഇപ്പുറത്തു ചൈനയാണ്.  മുകളിൽ പോലീസ് എയിഡ് പോസ്റ്റും കനത്ത സുരക്ഷയും ഉണ്ട്ഫോട്ടോ എടുക്കാനും മറ്റും പാടില്ല.  അവിടത്തെ ടീ ഷോപ്പിൽ നിന്ന് ചൂട് ചായയും ചെറിയ സ്നാക്സ് ഉം കഴിച്ചു.നാഥുല യിൽ എത്തിയതിന്റെ ഓർമക്കായി ഒരു സർട്ടിഫിക്കറ്റ് അവിടെ നിന്നും 100 രൂപ കൊടുത്താൽ കിട്ടുംഅത് വാങ്ങിസർട്ടിഫിക്കറ്റിൽ നമ്മുടെ ഫോട്ടോ ഒട്ടിക്കാനുള്ള ഇടം ഉണ്ട്കുറച്ചവിടെ ചുറ്റി തിരിഞ്ഞുമുള്ളു വേലി ക്കിടയിലൂടെ കാലുകൊണ്ട് ചൈനയെ തൊട്ടുപോലീസ് കാരുടെ കണ്ണ് വെട്ടിച്ചു കുറച്ചു ഫോട്ടോസ് എടുത്തു ഞങ്ങൾ പുറത്തിറങ്ങി. 


അവിടെ നാഥുല സ്മാരക ഫലകത്തിൽ  എഴുതി വച്ച വാക്കുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു.  “When you go house tell of us, and say for your tomorrow, we gave our today” അവിടെ നിന്ന് സെൽഫി എടുത്തുഗ്രൂപ്പ് ഫോട്ടോ എടുക്കാൻ അവിടെ ഉണ്ടായിരുന്ന ഒരാളുടെ കയ്യിൽ ഫോൺ കൊടുത്തു എടുപ്പിച്ചുനാഥുല പാസ് ന്റെ ഓർമക്കായി ഞങ്ങളുടെ കുറെ ഫോട്ടോസ് അയാൾ എടുത്തു തന്നു.

"താങ്ക്സ് പറയെടാ." അജീഷ് ആണ്.

എല്ലാവരും ഒരു നിമിഷം ഒന്ന് പകച്ചുപിന്നെ കൂട്ടച്ചിരിയായിരുന്നു. "സമ്മതിച്ചു മോനെനമ്മളൊരു പണിയും ചെയ്യൂല, താങ്ക്സ് പറച്ചിൽ പോലും മറ്റുള്ളോരു പറയണംകൈകൂപ്പി കൊണ്ട് അവനോടു ബിനോയ് പറഞ്ഞപ്പോൾ ചിരി വീണ്ടും തുടർന്നുഅറിയാതെ പറഞ്ഞു പോയ  ഡയലോഗ് വൈറൽ ആവും എന്ന് അവൻ അപ്പോൾ അറിഞ്ഞില്ലടൂർ കഴിയുന്നവരെയും പിന്നീടങ്ങോട്ടുംഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ തുടങ്ങി "താങ്ക്സ് പറയെടാ."  



അടുത്ത ലൊക്കേഷൻ ബാബ ഹർഭജൻ സിംഗ് ടെമ്പിൾ ആണ്. 1965 മുതൽ 1968 വരെ ഇന്ത്യൻ ആർമി യിൽ സേവനമനുഷ്ഠിച്ച സിഖ് സോൾജിയർ ആണ് ഇദ്ദേഹംമരണത്തിനു ശേഷവും ഇന്ത്യൻ ആർമിയെ സേവിക്കുന്ന്നുണ്ടെന്നാണ് ഇവിടത്തെ വിശ്വാസംനാഥുലാക്കടുത്ത് രക്തസാക്ഷിത്വം വരിച്ച ഇദ്ദേഹം ശത്രുക്കളുടെ പ്ലാനുകൾ എന്താണെന്നു പട്ടാളക്കാരുടെ സ്വപ്നത്തിൽ വന്നു പറഞ്ഞു കൊടുക്കുമത്രേ!  

'നാഥുലയിലെ വീരൻ' എന്ന് അറിയപ്പെടുന്ന ഇദ്ദേഹം, 1968-ലെ മരണശേഷം ഇന്നും അതിർത്തി കാക്കുന്നുവെന്ന് സൈനികർ വിശ്വസിക്കുന്നു. മരണം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് ശമ്പളവും അവധിയും ലഭിക്കാറുണ്ടത്രെ. ചെറുപ്രായത്തിൽ (22) നാഥുലാക്കടുത്ത ഒരു ഹിമാനി അരുവിയിൽ മരണപ്പെട്ട ഈ പട്ടാളക്കാരന്റെ മൃതദേഹം സഹപ്രവർത്തകർ ദിവസങ്ങൾ തിരഞ്ഞു നടന്നെങ്കിലും കണ്ടു കിട്ടിയില്ല. അദ്ദേഹം സ്വപ്നത്തിൽ എത്തി കാണിച്ചു കൊടുക്കുകയായിരുന്നത്രെ. മരിച്ചു പോയിട്ടും നമ്മുടെ സേനയെ കാക്കാൻ മരിക്കാത്ത ആത്മാവായി നിലകൊള്ളുന്ന ഈ പട്ടാളക്കാരനെ ആദരിക്കുന്നതിനു വേണ്ടി സേനയുടെ പല നിയമങ്ങളും മാറിമറിഞ്ഞിട്ടുണ്ടെന്നത് ചരിത്രം. ഇദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഒരു സൈനികനായി കണ്ട്, 60 വയസ്സുവരെ ശമ്പളം, ആനുകൂല്യങ്ങൾ,  ,പ്രൊമോഷൻ,ലീവ്  എല്ലാം അനുവദിച്ചിരുന്നത്രെ. പെൻഷൻ ആകുന്നതു വരെ, സെപ്തംബർ 11 മുതൽ രണ്ടു മാസം അദ്ദേഹത്തിന് വാർഷിക അവധി നൽകുമായിരുന്നു. ആ സമയത്തു രണ്ടു സൈനികർ ലഗേജുമായി അദ്ദേഹത്തിന്റെവീട്ടിലേക്കു പോകും. തുടർന്ന് രണ്ടു മാസത്തിനു ശേഷം സൈനികർ ലഗേജ് തിരികെ എത്തിക്കുകയും ചെയ്യും. അറുപത് വയസ്സിനു ശേഷം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തു. തുക എല്ലാം അദ്ദേഹത്തിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചു കൊടുത്തിരുന്നത്.     

രാജ്യങ്ങൾ- അതിർത്തികൾ വെട്ടിപ്പിടിക്കാനും, രാഷ്ട്ര തലവന്മാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി യുദ്ധങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ, ഇതുപോലെ കരയിലും, കടലിലും, ആകാശത്തും രാജ്യത്തെ കാത്ത് രക്ഷിക്കാൻ എത്രയോ സൈനികർ! എല്ലാ സൈനികരെയും ആദരവോടെ ഓർത്തു കൊണ്ട് ഞങ്ങൾ ബാബ ഹർഭജൻസിങ്ന്റെ ഓർമന്ദിരത്തിലെത്തി.  ഇവിടത്തുകാർ ദൈവത്തെ പോലെ ആരാധിക്കുന്ന അമ്പലത്തിൽ എത്തുമ്പോൾ അദ്ദേഹത്തിനെ എത്രമാത്രം സ്നേഹത്തോടെയും കരുതലോടെയും ആണ് ഓർക്കുന്നത് എന്ന് മനസ്സിലായിപുറത്തു തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്ആൾക്കാർ ഇവിടെയും അധികമില്ലനാഥുല പോയി വരുന്ന ആൾക്കാർ ഒക്കെ ഇവിടെയും വരുന്നുണ്ട്കൂടുതൽ നോർത്ത് സൈഡ് ആൾക്കാർ ആണ്.പട്ടാളക്കാരനെ ദൈവത്തെ പോലെ പൂജിക്കുന്ന വേറെ സ്ഥലം ഉണ്ടോ എന്നറിയില്ലഇവിടെ ഓടുമേഞ്ഞ ചെറിയ വീടുകൾ അതിൽ ഒന്നിൽ അദ്ദേഹത്തെ പൂജിക്കുന്ന സ്ഥലമാണ്.

ഒരു സ്റ്റേജ് പോലെ കൃത്രിമ പൂക്കളും, തോരണങ്ങളും കൊണ്ട് അലങ്കരിച്ച്രണ്ടു സൈഡ് ആനകൊമ്പൻമാരുടെ ചെറിയ പ്രതിമകൾഇവക്കു നടുവിലായി ബാബഞങ്ങൾ അതിനു മുന്നിൽ നിന്ന് ഫോട്ടോ എടുത്തുആൾക്കാർ വന്നു പ്രാർത്ഥിക്കുകയും ധ്യാന നിമഗ്നരായി ഇരിക്കുകയും ചെയ്യുന്നുണ്ട്ഞങ്ങൾ പുറത്തിറങ്ങിഒരു വലിയ പാർക്ക് പോലെ ക്രമീകരിച്ച അവിടെ നമ്മുടെ ദേശ സ്നേഹത്തെ ഊട്ടിയുറപ്പിക്കാൻ തക്കതായ കാര്യങ്ങൾ ആണുള്ളത്.  തിരങ്കാ (Sponcered by Flag foundation of India headed by Naveen Jindal Hon.MP) എന്ന പേരിൽ കാണുന്ന വലിയ കൊടിമരംബാബ ഹർഭജൻ സിംഗ് വാൾ ഓഫ് ബ്ലസിങ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു അവിടെ നിന്നിറങ്ങി.

ഇറങ്ങുമ്പോൾഹിന്ദിയിലെ പ്രശസ്തമായ ഒരു ഷോർട് ഫിലിം ഓർത്തു. 'പ്ലസ്-മൈനസ്'. ഒരു ട്രെയിൻ യാത്രക്കിടെ തന്റെ നല്ലതല്ലാത്ത സ്വഭാവംഒരു യുവ സൈനികനുമായുള്ള സമ്പർക്കം മൂലം മാറ്റിയെടുക്കുന്ന ഒരു യുവതിട്രെയിനിൽ കയറുമ്പോൾതന്റെ ഭർത്താവിന്റെ അമ്മയോടുള്ള ദേഷ്യവുംവെറുപ്പും സംസാരത്തിലൂടെയുംചലനങ്ങളൂടേയും പ്രകടിപ്പിക്കുന്ന യുവതിയെ എല്ലാവരും വെറുപ്പോടെയായിരുന്നു കണ്ടിരുന്നത്തന്റെ കൂടെ  ട്രെയിനിൽ യാത്ര ചെയ്ത  യുവസൈനികൻഅവളുടെ അതുവരെയുള്ള സ്വഭാവങ്ങളെ  യാത്രയിൽ മാറ്റിയെടുക്കുന്നുഒരു ഗുരുവിനെ പോലെ തന്റെ അതുവരെയുള്ള ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റിയെടുത്ത അദ്ദേഹത്തിനെതന്റെ ഭർത്താവിന് പരിചയപ്പെടുത്താൻ ഇറങ്ങുന്ന സ്റ്റേഷനിൽ ചുറ്റും നോക്കുന്ന അവൾക്കു അദ്ദേഹത്തെ കാണാൻ കഴിയുന്നില്ലകൂടെയുണ്ടായിരുന്ന മറ്റു സൈനികരോട് ഹർഭജൻ സിങ് എന്ന  യുവ സൈനികനെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം വര്ഷങ്ങള്ക്കു മുൻപേ മരണപ്പെട്ട ഒരു സൈനികനാണെന്നു അറിയുന്നിടത്തു കഥ തീരുകയാണ്നാഥുലയുടെ ദൈവം ബാബ ഹർഭജൻ -നാഥുല മുഴുവൻ അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്.


ഞങ്ങളുടെ അടുത്ത സ്പോട്ട് സോൻഗോ (Tsomgo Lake) തടാകം ആണ്ചാങ്കു എന്ന പേരിലും അറിയപ്പെടുന്ന  തടകം   ഗാങ്ടോക്ക്  നിന്നും ഏകദേശം 40കിലോമീറ്റർ ദൂരത്താണ്സമുദ്ര നിരപ്പിൽ നിന്നും 12313 അടി ഉയരത്തിലുള്ള  ഹിമ തടാകം മഞ്ഞുകാലത്തു മുഴുവനായി മഞ്ഞു നിറഞ്ഞു കിടക്കുമത്രേ.വളഞ്ഞു പുളഞ്ഞു കിടക്കുന്ന പർവത പാതയിലൂടെ ഞങ്ങൾ തടാകത്തിനടുത്തെത്തിയപ്പോൾ ഞങ്ങളെ കാത്തു കുറെ യാക്കുകളും അവരുടെ ഉടമസ്ഥരും അവിടെ ഉണ്ടായിരുന്നുസഞ്ചാരികൾ രണ്ടോ മൂന്നോ ഫാമിലികൾ മാത്രംചെറിയ ചാറ്റൽ മഴയിൽ മടി പിടിച്ചു കിടക്കുന്ന തടിയൻ യാക്കുകൾയാക്കുകളുടെ   പുറത്തു കയറി ഫോട്ടോ എടുക്കാൻ ചെറിയൊരു വിലപേശൽ നടത്തിഎല്ലാരും യാക്കിന്റെ പുറത്തു കയറി ഫോട്ടോ എടുത്തുഉയരമില്ലാത്ത ഒരു സാധു മൃഗംമഴകൊണ്ട് കിടക്കുന്നതിനിടെ യജമാനൻ മാർ എഴുന്നേൽപ്പിച്ചു നിറുത്തിയപ്പോള് മടിയോടെപ്രത്യേക ഭാവഭേദമില്ലാതെ എഴുനേറ്റുനിന്നുഅവയുടെ നിലംതൊടുന്ന രോമക്കുപ്പായത്തിൽ നിന്ന് വെള്ളത്തുള്ളികൾ താഴേക്ക് വീഴുന്നുണ്ട്യാക്കുകളെ വിട്ടുമലമുകളിലെ മനോഹരമായ   തടാകം കുറച്ചു നിന്ന് കണ്ടു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി . 

തിരിച്ചു വരുന്ന വഴി പഴയ ഹോട്ടലിൽ കയറി ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചുറൈസ്-കറി ,  എഗ്ഗ്-മാഗി ആണ് കഴിച്ചത്തല്ലിപ്പൊളി ഫുഡ് ആയിരുന്നുമൂന്നു മണി കഴിഞ്ഞിരുന്നുവേറെ മാർഗം ഇല്ലാത്തതു കൊണ്ട് ഫുഡ് കഴിച്ചെന്നു വരുത്തി അവിടെനിന്നും ഇറങ്ങിതിരിച്ചുവരുന്ന വഴിമഴ മാറി നിന്നിരുന്നതുകൊണ്ടു പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാനായിഇടയ്ക്കിടയ്ക്ക് വണ്ടി നിറുത്തിവെളുത്ത പുകമഞ്ഞിൽ കുളിച്ചു നിൽക്കുന്ന പർവതങ്ങളുടെ ഭംഗി ക്യാമെറയിൽ ഒപ്പിയെടുത്തുവരുന്ന വഴിക്കു ഗാങ്ടോക്ക് നടുത്തുള്ള ഗണേഷ് ടോക് കൂടി കണ്ടുഗാംഗ്ടോക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഗണപതി ക്ഷേത്രമാണ് ഗണേഷ് ടോക്ക് (Ganesh Tok). സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ചെറിയ ക്ഷേത്രംപ്രകൃതിഭംഗിയും ഗാംഗ്ടോക്ക് നഗരത്തിന്റെ മനോഹരമായ കാഴ്ചയും നൽകുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്വളരെ ശാന്തമായ അന്തരീക്ഷമുള്ള  ക്ഷേത്രംമേഘങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നതുപോലെ തോന്നിപ്പിച്ചു.   


തിരിച്ചു ഗാങ്ടോക്ക്  എത്തിയപ്പോൾ 5 മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂപകൽ വെളിച്ചത്തിൽ എംജി മാർഗ് ഒന്നുകൂടെ കറങ്ങാമെന്നായിഞങ്ങൾ ഡ്രൈവറെ പറഞ്ഞു വിട്ടുവീണ്ടും എംജി മാർഗിൽ ലയിച്ചുധാരാളം സമയം ഉള്ളതുകൊണ്ട് ഡീറ്റൈൽ ആയ ഒരു ഷോപ്പിംഗ് അനുഭവം കിട്ടി.  കുറെ മലയാളികളെ അവിടെ കണ്ടു . അതിൽ സ്ത്രീകൾ മാത്രമായ ഒരു ഗാങ് - തലശ്ശേരിക്കാർ ആണ്സംസാരിച്ചപ്പോൾ അവർ ഇത് പോലെ സിക്കിം എക്സ് പ്ലോർ ചെയ്യാൻ വന്നതാണ്ഇവിടെ പെട്ടു . അവർ തിരിച്ചു പോകാൻ പ്ലാൻ ആക്കിയിട്ടുണ്ട്നാളെ ഡാർജിലിംഗ് പോകുകയാണത്രെ.

 ഞങ്ങൾ ഷോപ്പിങ് തത്കാലം മാറ്റി വെച്ച് തിരിച്ചുപോക്കിനെപറ്റി പ്ലാൻ ചെയ്യാൻ തുടങ്ങിഅവിടെതന്നെ ഉള്ള രണ്ടു മൂന്നു ട്രാവൽ ഏജൻസികൾ കയറിയിറങ്ങിയപ്പോളാണ് ഞെട്ടിക്കുന്ന കുറെ വിവരങ്ങൾ അറിഞ്ഞത് - തിരിച്ചു പോകാനുള്ള വഴിയിൽ അധിക സ്ഥലത്തും റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. ‘ലാവാ’ എന്ന റൂട്ട് വഴി മാത്രമേ പോകാൻ പറ്റൂ അതും റെസ്ട്രിക്ഷൻ ഉണ്ട്ഡീസൽ,പെട്രോൾ ക്ഷാമം ആണ്എല്ലാ പമ്പുകളുടെ മുന്നിലും ക്യൂ ആണ് . എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ന് ഉച്ചയോടെ അടച്ചുനാഥുല ഒക്കെ ഇനി ഒരറിയിപ്പു ഉണ്ടാകുന്ന വരെ തുറക്കില്ലഞങ്ങൾ ഞെട്ടിപ്പോയിനാഥുലപാസും മറ്റും ഇന്ന് പോയില്ലായിരുന്നെങ്കിൽ   മിസ് ആവുമായിരുന്നു.

പ്രശാന്ത്, ടൂർ കോ ഓർഡിനേറ്റർ നെ വിളിച്ചപ്പോൾഡീസൽ കിട്ടുവാണേൽ നാളെ നേരത്തെ വരം എന്ന് പറഞ്ഞുഉറപ്പില്ലഞാൻ വിക്രമിനെ ഒന്ന് വിളിച്ചാലോ എന്ന് ചോദിച്ചുഎന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ നമ്പർ തന്നിരുന്നല്ലോചോദിച്ചപ്പോൾ 12000 രൂപയ്ക്കു പുള്ളി റെഡി ആണെന്ന് പറഞ്ഞുഇങ്ങോട്ടു വരുമ്പോൾ കൊടുത്തതിന്റെ മൂന്നിരട്ടി!  എല്ലാവരോടും ചോദിച്ചിട്ടു രാത്രി വിളിക്കാം എന്ന് പറഞ്ഞു . ഒരു ബാക്കപ്പ് ഉള്ളത് നല്ലതാണുഞങ്ങൾ പിന്നെ കൂടുതൽ അവിടെ നിന്നില്ലനേരെ റൂമിലേക്ക് പൊന്നുഎല്ലാര്ക്കും എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരാൻ ഉള്ള വിചാരമായിഅജീബ് SDE യെ വിളിച്ചപ്പോൾനിങ്ങൾ എങ്ങനെ യെങ്കിലും കിട്ടുന്ന വണ്ടിക്കു തിരിച്ചു പോരെ എന്ന് പറഞ്ഞുകക്ഷി കൂടെ കൊൽക്കത്തയിൽ ജോലി ചെയ്തവരോടെക്കെ ചോദിച്ചു സ്ഥിതിഗതികൾ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നുസിലിഗുരിയിൽ നാളെ എത്തുകയാണേൽഒരു ഹോംസ്റ്റേ ചെറിയ തുകക്ക് ബുക്ക് ചെയ്യാം പിന്നെ തൊട്ടടുത്ത ഒരു ദിവസം തൊട്ടടുത്തുള്ള നേപ്പാൾ അല്ലെങ്കിൽ ഭൂട്ടാൻ പോകാം എന്ന നിർദ്ദേശവും കിട്ടിയപ്പോൾ എല്ലാവരും എനെർജിറ്റിക് ആയി.മിഥുനെ വിളിച്ചു നാളെ രാവിലെ 8 മണിക്ക് പോകുന്ന കാര്യം പറഞ്ഞുഅവൻ കണക്കു റെഡി ആക്കി വച്ചിരുന്നുഡ്രൈവറെ വിളിച്ചു നാളെ അതി രാവിലെ വരാൻ പറഞ്ഞു.

അങ്ങനെ സിക്കിമിനോട് വിട പറയുകയാണ് .  പ്രതീക്ഷിക്കാത്ത കുറെ അനുഭവങ്ങൾ - ഭാഗ്യവും നിർഭാഗ്യവും ഒന്നിച്ചനുഭവിച്ചു നാളെ ഞങ്ങൾ പോവുകയാണ് - പുറത്തെ ഇരുട്ടിൽ മഴച്ചാറലിന്റെ സംഗീതംനാളെ ഇനി എന്തൊക്കെയാണാവോ പുതിയ അനുഭവങ്ങൾകുഴപ്പമില്ലാതെ സിലിഗുരിയെത്താൻ കഴിഞ്ഞാൽ മതിയായിരുന്നു.പതിയെ ഉറക്കത്തിലേക്കു വീണു.